CinemaGeneralIndian CinemaLatest NewsMollywood

‘അമ്മയാകാൻ തയ്യാറെടുക്കുന്നു’: കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് മൈഥിലി

ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് നടി മൈഥിലി. താൻ ​ഗർഭിണിയായാണെന്ന സന്തോഷ വാർത്ത നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഓണച്ചിത്രങ്ങൾക്കൊപ്പമാണ് ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം കൂടി താരം പങ്കുവച്ചത്. ‘എല്ലാവര്‍ക്കും ഓണാശംസകള്‍. അതിനൊപ്പമായി ഞാനൊരു സന്തോഷവാര്‍ത്ത കൂടി പങ്കിടുകയാണ്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ’, ഇങ്ങനെയാണ് മൈഥിലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കസവ് സാരി ഉടുത്ത് അതീവ സുന്ദരിയായിരിക്കുന്ന ഓണച്ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഭർത്താവ് സമ്പത്തിനൊപ്പം കസവുസാരിയിൽ അതിസുന്ദരിയായി മൈഥിലിയെ കാണാം. അനഘ പാലക്കരയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. അഹാന കൃഷ്ണ, ശ്വേത മേനോൻ, അപ്പു നായർ തുടങ്ങി നിരവധിപ്പേരാണ് മൈഥിലിക്കും സമ്പത്തിനും ആശംസകളുമായി എത്തിയത്.

Also Read: സാമന്തയുടെ ആക്ഷൻ, ഒപ്പം ഉണ്ണി മുകുന്ദനും: ത്രില്ലടിപ്പിച്ച് യശോദ ടീസർ എത്തി

ഏപ്രിൽ 28ന് ഗുരുവായൂരിൽ വെച്ചായിരുന്നു മൈഥിലിയുടേയും സമ്പത്തിന്റെയും വിവാഹം. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. പിന്നീട്, കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി തുടങ്ങിയ ചിത്രങ്ങളിലും മൈഥിലി തിളങ്ങി.

shortlink

Related Articles

Post Your Comments


Back to top button