CinemaGeneralIndian CinemaLatest NewsMollywood

‘ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല’: കമന്റിട്ട യുവതിക്ക് ബിനീഷ് ബാസ്റ്റിന്റെ മറുപടി

മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് കഴിഞ്ഞ ദിവസം നടൻ ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്കിൽ തന്റെ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരുന്നു. ഇതിന് താഴെ വിദ്വേഷ കമന്റിട്ട യുവതിക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും ആഘോഷമല്ല എന്ന് തുടങ്ങുന്ന കമന്റിനാണ് നടൻ മറുപടി നൽകിയത്. തുഷാര അജിത് കല്ലായിൽ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് താരത്തിന്റെ ഫോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.

‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും ആഘോഷമല്ല. ഇന്നലെ മുസ്ലിം പെൺകുട്ടികളുടെ ഓണത്തിന്റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവുമൊക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ’, എന്നായിരുന്നു തുഷാര അജിത്തിന്റെ കമന്റ്.

Also Read: ‘ആ സിനിമയിൽ ഞാൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ദുൽഖർ ആയിരുന്നു’: സിജു വിൽസൺ പറയുന്നു

‘ടീമേ.. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഞങ്ങൾ ആഘോഷിക്കും. ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങൾ ചങ്കുകളാണ്. ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല. വർഗിയത തുലയട്ടെ’, എന്നാണ് നടൻ
കമന്റിന് മറുപടി നൽകിയത്. തുഷാരയുടെ കമന്റിന്റെ സ്ക്രീൻ ഷോട്ടും ബിനീഷ് പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പോരണ് ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി രം​ഗത്തെത്തുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button