CinemaGeneralIndian CinemaKollywoodLatest News

 ‘വിക്രമിലേക്ക് വിളിച്ചു, പോകാൻ കഴിഞ്ഞില്ല’: ലോകേഷിന്റെ അടുത്ത സിനിമയിൽ ഉണ്ടാകുമെന്ന് ​ഗൗതം മേനോൻ

സംവിധായകനായും അഭിനേതാവായും പ്രേ​ക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് ​ഗൗതം വാസുദേവ മേനോൻ. ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന വെന്ത് തണിന്ത കാട് ആണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കൂടാതെ, നിരവധി സിനിമകളിലും അദ്ദേഹം വേഷമിടുന്നുണ്ട്.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​ഗൗതം വാസുദേവ മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്നും അതിൽ അഭിനയിക്കാൻ പോകാൻ കഴിഞ്ഞില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ലോകേഷിന്റെ അടുത്ത ചിത്രത്തിന്റെ ഭാ​ഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ്, ടെക്നിക്കലി എല്ലാ മേഖലയും പെർഫെക്ട്’: സജിൻ ബാബു

​ഗൗതം വാസുദേവ മേനോന്റെ വാക്കുകൾ:

വിക്രം സിനിമയിലും ലോകേഷ് എന്നെ ഒരു വേഷത്തിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ചില തിരക്കുകൾ മൂലം പോകാൻ കഴിഞ്ഞില്ല. ഇക്കുറി ഞാൻ ലോകേഷ് സിനിമയുടെ ഭാഗമാകും. വിക്രമിൽ ചെമ്പൻ വിനോദ് അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് എന്നെ ആയിരുന്നു.

വിജയ്‍യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ​ഗൗതം മേനോൻ അഭിനയിക്കുക. ദളപതി 67 എന്നാണ് ചിത്രത്തിന് താൽകാലികമായി പേരിട്ടിരിക്കുന്നത്. ദളപതി 67ൽ തൃഷ, സാമന്ത, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button