CinemaGeneralIndian CinemaLatest NewsMollywood

‘പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി’: പാൽതു ജാൻവറിനെ കുറിച്ച് മന്ത്രി ചിഞ്ചുറാണി

ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത പാൽതു ജാൻവർ അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഓണം റിലീസായെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. കുടിയാന്മല എന്ന ഗ്രാമത്തിലെ ഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്.

ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രം​ഗത്തെത്തിയിരിക്കുകയാണ്. കൊല്ലം കാർണിവൽ തിയേറ്ററിലായിരുന്നു മന്ത്രി സിനിമ കണ്ടത്. എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമാണിതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read: ജയറാമിനൊപ്പമുള്ള വേഷം ചെയ്യാന്‍ ശ്രീനിവാസൻ വിസമ്മതിച്ചു! കാരണം ഇതാണ്

‘സിനിമ ഇഷ്ടമായി. കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണിത്. സ്വന്തം മക്കൾക്ക് ഒരു അസുഖം വരുമ്പോൾ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത് അത് പോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി’, സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button