CinemaGeneralIndian CinemaLatest NewsMollywood

ഐഎഫ്എഫ്‌കെ ഒരുക്കങ്ങൾ തുടങ്ങി: എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 11

27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ എൻട്രികൾ സമർപ്പിക്കാനുള്ള തിയതി സെപ്റ്റംബർ 11ന് അവസാനിക്കും. ഐഎഫ്എഫ്‌കെയുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 11നാണ് എൻട്രികളുടെ ക്ഷണം ആരംഭിച്ചത്. ഇന്റർനാഷണൽ കോമ്പറ്റീഷൻ, വേൾഡ് സിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലേക്കാണ് എൻട്രികൾ ക്ഷണിച്ചത്. 2021 സെപ്റ്റംബർ ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെ നിർമ്മിച്ച ഫീച്ചർ ഫിലിമുകൾക്ക് അപേക്ഷിക്കാം. തിരുവന്തപുരത്ത് ഡിസംബർ ഒമ്പത് മുതൽ 16 വരെയായിരിക്കും മേള നടക്കുക.

’27-ാമത് ഐഎഫ്എഫ്‌കെയിലേക്ക് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 11. തിരുവന്തപുരത്ത് ഡിസംബർ ഒമ്പത് മുതൽ 16 വരെയായിരിക്കും മേള നടക്കുക. ഇന്റർനാഷണൽ കോമ്പറ്റീഷൻ, വേൾഡ് സിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലേക്കാണ് എൻട്രികൾ ക്ഷണിക്കുന്നത്. 2021 സെപ്റ്റംബർ ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെ നിർമ്മിച്ച ഫീച്ചർ ഫിലിമുകൾക്ക് അപേക്ഷിക്കാം’, ഐഎഫ്എഫ്‌കെയുടെ ഔദ്യോഗിക പേജിൽ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.

Also Read: ‘മലയാളികളുടെ സെക്ഷ്വൽ ഫ്രസ്ട്രേഷനാണിത്, ആ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതിൽ വിഷമമുണ്ട്’: ​ദുർ​ഗ കൃഷ്ണ പറയുന്നു

കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും പൂർണ്ണമായ രീതിയിൽ മേള നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം തിരുവനന്തപുരം, പാലക്കാട്, തലശ്ശേരി, എറണാകുളം എന്നീ നാലിടങ്ങളിലായാണ് മേള സംഘടിപ്പിച്ചിരുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് മേള ഡിസംബറിൽ തന്നെ നടത്താനൊരുങ്ങുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് മേളയ്ക്കായി ഈ വർഷം നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button