CinemaGeneralIndian CinemaLatest NewsMollywood

ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’ തിയേറ്റുകളിലേക്ക്

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചട്ടമ്പി’. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഇപ്പോളിതാ, സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ 23 ന് സിനിമ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഡോൺ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്‌സാണ് നിർവ്വഹിച്ചത്.

Also Read: ഷെയ്ൻ നിഗം നായകനാകുന്ന ‘വേല’: ക്യാരക്ടർ പോസ്റ്റർ പുറത്ത്

1990-കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു നാടൻ ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്‌ന അഷിം എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിറാജ്, എഡിറ്റർ – ജോയൽ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – സെബിൻ തോമസ്, വസ്ത്രാലങ്കാരം – മഷർ ഹംസ.

shortlink

Related Articles

Post Your Comments


Back to top button