CinemaGeneralIndian CinemaLatest News

പ്രേക്ഷകരെ കരയിച്ച പ്രണയകഥ: ഒടിടി റിലീസിന് പിന്നാലെ വീണ്ടും ചർച്ചയായി സീതരാമം

ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു ​രാഘവപുടി ഒരുക്കിയ ചിത്രമാണ് സീതാരാമം. വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേർന്ന് നിർമ്മിച്ച ചിത്രം തെന്നിന്ത്യൻ ഭാഷാ പതിപ്പുകളിൽ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. തിയേറ്ററിൽ നിറഞ്ഞ കയ്യടി നേടിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ എത്തിയത്. തിയേറ്ററിലെന്നത് പോലെ ഒടിടി പ്രേക്ഷകരുടെയും മനസ്സ് നിറച്ചിരിക്കുകയാണ് സീതാരാമം. മൂവി ഗ്രൂപ്പുകളിലൊക്കെ വീണ്ടും ചര്‍ച്ച വിഷയമായിരിക്കുകയാണ് ചിത്രം.

മൃണാളിന്റെയും ദുല്‍ഖറിന്റെയും കോമ്പോ ഗംഭീരമായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ഔട്ടായെന്നും പ്രേക്ഷകര്‍ പറയുന്നു. ഒപ്പം ദുല്‍ഖറിന്റെ പ്രകടനവും പലരും എടുത്ത് പറയുന്നുണ്ട്. സിനിമയിലെ മനോഹരമായ വിഷ്വല്‍സും ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും പാട്ടുകളും ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്ന് പ്രേക്ഷകര്‍ പറയുന്നു.

Also Read: ‘ഇന്റിമേറ്റ് രം​ഗങ്ങൾ കണ്ട് മാത്രം ആരും തിയേറ്ററിലേക്ക് വരരുത്’: കുഞ്ചാക്കോ ബോബൻ പറയുന്നു

ദുൽഖർ സൽമാൻ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ സീതയായും രശ്മിക മന്ദാന അഫ്രീൻ ആയുമാണ് ചിത്രത്തിൽ എത്തുന്നത്. സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button