CinemaGeneralLatest NewsNEWS

കാപ്പയുടെ സെറ്റിൽ അപർണ്ണ ബാലമുരളിക്ക് ജന്മദിനം, വിരുന്നൊരുക്കി അണിയറപ്രവർത്തകർ

അപർണ്ണ ബാലമുരളിയുടെ ജന്മദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്. സൂര്യ നായകനായ സുരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌കാരത്തിനർഹയായതിനുശേഷം കടന്നു വരുന്ന ജന്മദിനമായിരുന്നു സെപ്റ്റംബർ പതിനൊന്ന് ഞായർ. ഈ ദിവസത്തിൽ അപർണ്ണ തിരുവനന്തപുരത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു.

പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. അപർണ്ണയുടെ ജന്മദിനമാണന്നറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു .വി. ഏബ്രഹാമും ഡോൾവിനും ചേർന്ന് ലളിതമായെങ്കിലും ഒരാഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ച് യൂണിറ്റംഗങ്ങൾ എല്ലാവരും ചേർന്ന് അപർണ്ണക്ക് ജന്മദിനാശംസകൾ നേർന്നു. സദ്യയും ഒരുക്കിയിരുന്നു.

Read Also:- ‘അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെയും കൂടെയാകും’: ഹരീഷ് പേരടി

ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബംഗ്ളാവിലായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു കാപ്പയുടെ ചിത്രീകരണം നടന്നു വന്നത്. ബിനു വി. ഏബ്രഹാം, ഷാജി കൈലാസ്, ബിജു പപ്പൻ എന്നിവർ ആശംസകൾ നേർന്നു. തൻ്റെ ജന്മദിനത്തിൽ പങ്കാളിയായവരോട് അപർണ്ണ നന്ദി പ്രകാശിപ്പിച്ചു. പൃഥ്വിരാജിൻ്റെ നായികയായിട്ടാണ് അപർണ്ണ ചിത്രത്തിൽ അഭിനയിക്കുന്നത്.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button