CinemaGeneralIndian CinemaLatest NewsMollywood

വ്യത്യസ്ത ​ഗെറ്റപ്പിൽ ശ്രീനാഥ് ഭാസി: ‘ചട്ടമ്പി’ ട്രെയിലർ എത്തി

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചട്ടമ്പി’. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഇപ്പോളിതാ, സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ശ്രീനാഥ് ഭാസിയുടെ വ്യസ്തമായ പ്രകടനം ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു നാടൻ ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം.

Also Read: വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്തു നശിപ്പിച്ച സബ്ടൈറ്റിൽ : നെറ്റ്ഫ്ളിക്സിനെതിരെ തല്ലുമാല അണിയറ പ്രവര്‍ത്തകര്‍

ഡോൺ പാലത്തറയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്‌സാണ് നിർവഹിച്ചത്. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്‌ന അഷിം എന്നിവരാണ് സഹ നിർമ്മാതാക്കൾ. സെപ്റ്റംബർ 23 ന് സിനിമ തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button