CinemaGeneralIndian CinemaLatest NewsMollywood

അപർണ ബാലമുരളിയുടെ ഇനി ഉത്തരം: ഉദ്വേ​ഗം നിറച്ച് ട്രെയിലർ എത്തി

അപർണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരത്തിന്റെ ട്രെയിലർ എത്തി. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. അപർണയുടെ മികച്ച പ്രകടനം തന്നെ ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. ട്രെയിലറിൽ നിന്ന് അപർണ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജാനകി എന്നാണെന്നും ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ആണെന്നും സൂചനകളുണ്ട്.

സെപ്റ്റംബറിൽ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രനാണ് നിർവ്വഹിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

Also Read: ‘തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും പൂർണ്ണ തൃപ്തി തന്ന സിനിമ അതായിരുന്നു’: സിബി മലയിൽ പറയുന്നു

കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

 

shortlink

Related Articles

Post Your Comments


Back to top button