CinemaGeneralIndian CinemaLatest NewsMollywood

‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഡോക്ടർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ’: ഹരീഷ് പേരടി

തെരുവ് നായ ആക്രമണം കേരളത്തിൽ വലിയ വിഷയമായിരിക്കുകയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി പേരാണ് തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രിതികൂലിച്ചും രം​ഗത്തെത്തുന്നത്.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തിൽ ഉള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.

Also Read: ‘സിനിമയിൽ ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിക്കുന്നതാണ്, ബാലന്റെ പ്രതികരണം വേദനിപ്പിച്ചു’: വിനയൻ

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ. പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു. കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്. പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ)കൊടുത്ത് വളർത്തുകയെന്നതാണ്.

അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക. കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു.

shortlink

Related Articles

Post Your Comments


Back to top button