CinemaLatest NewsNew ReleaseNEWS

എത്ര കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ, ആ റോളിലേക്ക് മഞ്ജുവിന് പകരം മീനയെ പരിഗണിക്കുകയായിരുന്നു: സിദ്ദിഖ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1999ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ്. നിരവധി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സിദ്ദിഖ്. നിരവധി താരങ്ങളെ മാറ്റി മാറ്റിയാണ് ഫ്രണ്ട്സ് എന്ന സിനിമ ഒരുക്കിയതെന്നും ചിത്രത്തിൽ നായികയെ കണ്ട് പിടിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നമെന്നും സംവിധായകൻ പറയുന്നു.

‘നിരവധി താരങ്ങളെ മാറ്റി മാറ്റിയാണ് ഫ്രണ്ട്സ് എന്ന സിനിമ ഒരുക്കിയത്. ചിത്രത്തിൽ നായികയെ കണ്ട് പിടിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. തന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് തന്റെ ചിത്രത്തിലേയ്ക്ക് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ​ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നിവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാപാത്രത്തിന് പകരം മഞ്ജു വാര്യരെയാണ് അന്ന് ആലോചിച്ചത്. മുകേഷിന്റെ പെയറായിട്ട് ദിവ്യ ഉണ്ണിയും’.

‘ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്യുന്നത്. പിന്നീട് സുരേഷ് ​ഗോപിക്ക് പകരം ജയറാം സിനിമയിലേക്ക് വന്നു. മഞ്ജുവിന് പകരം മീനയെ എനിക്ക് പരിചയപ്പെടുത്തുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ്. പല സിനിമകളിലും സംഭവിക്കുന്ന ഒന്നാണ് നായിക മാറുക, നായകൻ മാറുക തുടങ്ങിയത്’.

‘അവസാനം സിനിമ റീലിസാകുമ്പോൾ ഇതായിരുന്നില്ലേ ശരി എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കറക്ട് ആയാണ് വരുന്നത്. അത് ചിലപ്പോൾ വിധി അങ്ങനെയായിക്കും. എത്രമാത്രം കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ. സ്ഥിരം ആർട്ടിസ്റ്റുകളുടെ ഒരു പാറ്റേൺ ഉണ്ടാവും. മുകേഷ്, ജ​ഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി ഏറ്റവും കംഫർട്ടബിളായ ആർട്ടിസ്റ്റുകളെയാണ് നമ്മൾ എപ്പോഴും പരി​ഗണിക്കുക’. ​

‘ഗോഡ്ഫാദർ സിനിമയിൽ തുടക്ക ഘട്ടത്തിൽ നാല് സഹോദരൻമാരായി തിലകൻ, ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ് എന്നിങ്ങനെ ആയിരുന്നു കാസ്റ്റിം​ഗ്. ശ്രീനിവാസന് വേറെ സിനിമയുള്ളത് കൊണ്ട് ഡേറ്റില്ലാത്തതിനാൽ പകരം രഘുവിനെ വെച്ചു’.

Read Also:- ജാക്വിലിൻ ഫെർണാണ്ടസിന് നോട്ടീസ് നൽകി ദില്ലി പൊലീസ്

‘ഹരിഹർ ന​ഗറിൽ അപ്പൂപ്പന്റെ കഥാപാത്രം ഒടുവിൽ ഉണ്ണികൃഷ്ണനായിരുന്നു. അവസാന നിമിഷം അദ്ദേഹം മാറിയിട്ടാണ് പറവൂർ ഭരതൻ വരുന്നത്. ​ഗോഡ്ഫാദറിന് ശേഷം ശ്രീനിവാസനെ ആലോചിച്ചിരുന്നില്ല. പക്ഷെ ഞങ്ങൾ ​ഗൾഫ് ഷോയ്ക്ക് പോകുമ്പോൾ ഒപ്പം ശ്രീനി ഉണ്ടായിരുന്നു. ഷോയിൽ വെച്ചുണ്ടായ ബന്ധമാണ് ഫ്രണ്ട്സിലേക്ക് ശ്രീനിവാസൻ വരാനുണ്ടായ ഒരു കാരണം’ സിദ്ദിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button