CinemaGeneralIndian CinemaLatest NewsMollywood

‘വേലായുധപ്പണിക്കരാകാൻ ആദ്യം സമീപിച്ചത് ആ നടനെയായിരുന്നു, അദ്ദേഹം തിരക്കാണെന്ന് പറഞ്ഞു’: വിനയൻ

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്. സിജുവിന്റെ അഭിനയവും പലരും എടുത്ത് പറയുന്നുണ്ട്.

ഇപ്പോളിതാ, സിനിമയിലെ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കാൻ താൻ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെ ആയിരുന്നെന്ന് പറയുകയാണ് സംവിധായകൻ വിനയൻ. എന്നാൽ പൃഥ്വി തിരക്ക് കൊണ്ട് പിന്മാറിയെന്നും വിനയൻ പറഞ്ഞു.

Also Read: ‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഡോക്ടർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ’: ഹരീഷ് പേരടി

വിനയന്റെ വാക്കുകൾ:

പൃഥ്വിരാജിനോട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ പറഞ്ഞപ്പോൾ തിരക്കാണെന്ന് പറഞ്ഞു. എന്നാൽ അതേ സമയം തന്നെ വാരിയൻകുന്നൻ എന്ന സിനിമയുടെ പോസ്റ്റ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. സമയമില്ലാത്ത ഒരാൾക്കു വേണ്ടി കാത്തിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അങ്ങനെ കാത്തിരുന്നാൽ എന്റെ ആവേശം തളർന്നു പോകും.

ഒരു സൂപ്പർ സ്റ്റാറായിരുന്നു നായകനെങ്കിൽ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഫാൻസുകരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനേ എന്നത് സത്യമാണ്. വേലായുധപ്പണിക്കരുടെ മുപ്പതുകളിലും നാപ്പതുകളിലുമാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മോഹൻലാലിനെയോ മമ്മൂട്ടിയേയോ വെച്ച് ഇത് ചെയ്താൽ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ആദ്യം പൃഥ്വിരാജിനെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button