CinemaGeneralIndian CinemaLatest NewsMollywood

എമർജൻസിയിൽ സഞ്ജയ് ​ഗാന്ധിയായി മലയാളത്തിന്റെ പ്രിയ നടൻ

കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്നു എന്നതിനാൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ‘എമർജൻസി’. കങ്കണ തന്നെയാണ് ചിത്രത്തിൽ ഇന്ദിര ​ഗാന്ധിയായി എത്തുന്നത്. പേര് സൂചിപ്പിക്കും പോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്.

ഇപ്പോളിതാ, സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സഞ്ജയ് ​ഗാന്ധിയുടെ പോസ്റ്ററാണ് ഇറങ്ങിയത്. മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ​ഗാന്ധിയായെത്തുന്നത്. വിശാഖിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. സഞ്ജയ് ​ഗാന്ധിയുടെ വേഷം അഭിനയിക്കാൻ പറ്റുന്നത് ശരിക്കും അം​ഗീകാരമാണെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിശാഖ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. പവർഹൗസ് ഓഫ് ടാലന്റ് എന്നാണ് വിശാഖിന്റെ കാരക്റ്റർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതിയത്.

Also Read: എത്ര കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ, ആ റോളിലേക്ക് മഞ്ജുവിന് പകരം മീനയെ പരിഗണിക്കുകയായിരുന്നു: സിദ്ദിഖ്

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിശാഖ് സിനിമ ലോകത്തെത്തിയത്. പിന്നീട് പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button