CinemaGeneralIndian CinemaLatest NewsMollywood

നാദിർഷ – ജയസൂര്യ കൂട്ടുകെട്ട്: ‘ഈശോ’ ഡയറക്ട് ഒടിടി റിലീസിന്

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈശോ’. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് സിനിമ നിർമ്മിക്കുന്നത്. പേരു കൊണ്ട് ഏറെ ചർച്ചയായ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് ചിത്രം സോണി ലിവ് സ്വന്തമാക്കിയത്.

ഇപ്പോളിതാ, സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 5ന് സിനിമയുടെ സ്ട്രീമിം​ഗ് ആരംഭിക്കും. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Also Read: ‘ പരിമിതികളുള്ള എന്നെ ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ മാജിക്ക്, അത് ഈ സിനിമയിലും കാണാം’: ​ഗിന്നസ് പക്രു

സുനീഷ് വരനാടിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം പകരുന്നത്. റോബി വർഗീസ്സ് രാജ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button