BollywoodCinemaGeneralIndian CinemaLatest News

‘എന്തെങ്കിലും പറയുന്നതിന് മുൻപ് അതേ കുറിച്ച് പഠിക്കൂ, വെറുതെ സംസാരിക്കരുത്’: മാധ്യമ പ്രവർത്തകനോട് കയർത്ത് തപ്‌സി

ബോളിവുഡ് സിനിമ ലോകത്തെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തപ്സി പന്നു. തെന്നിന്ത്യൻ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അനുരാ​ഗ കശ്യപ് ചിത്രം ‘ദോബാര’യാണ് തപ്സിയുടേതായി അവസാനം തിയേറ്ററിൽ എത്തിയത്.

ഇപ്പോളിതാ, തപ്സിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് കയർത്ത് സംസാരിക്കുന്ന തപ്സിയാണ് വീഡിയോയിലുള്ളത്. ‘ദോബാര’യ്ക്കെതിരെ നടന്ന ക്യാംപെയിനിനെ കുറിച്ച് ചോദിച്ചതാണ് താരത്തെ അലോസരപ്പെടുത്തിയത്. ഒടിടി പ്ലേ അവാർഡ്‌സ് 2022 റെഡ് കാർപ്പറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം.

Also Read: ബിജു മേനോനും ​ഗുരു സോമസുന്ദരവും നേർക്കുനേർ: ‘നാലാംമുറ’ മോഷൻ പോസ്റ്റർ ‌‌‌

‘ദോബാര’ പരാജയമായിരുന്നില്ലേ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. എന്തെങ്കിലും പറയുന്നതിന് മുൻപ് അതെക്കുറിച്ച് ഗവേഷണം നടത്തണമെന്നും ഏത് സിനിമയ്‌ക്കെതിരേയാണ് നെഗറ്റീവ് ക്യാംപെയിൻ ഇല്ലാതിരുന്നത് എന്നുമാണ് തപ്സി മറുപടിയായി പറഞ്ഞത്. ‘ഞാൻ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുൻപ് നിങ്ങൾ എന്റെ ചോദ്യത്തിന് മറുപടി നൽകണം. എന്തെങ്കിലും പറയുന്നതിന് മുൻപ് അതേ കുറിച്ച് അൽപം പഠിക്കൂ. വെറുതെ ഒച്ച വെച്ച് സംസാരിക്കരുത്. എന്തറിഞ്ഞാണ് നിങ്ങൾ ഇത് ചോദിക്കുന്നത്. ഒടുവിൽ സെലിബ്രിറ്റികൾക്ക് മര്യാദയില്ലെന്ന് നിങ്ങൾ പറയരുത്’ എന്നും തപ്‌സി പ്രതികരിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button