CinemaGeneralIndian CinemaLatest NewsMollywood

സോഹൻ സീനുലാലിന്റെ ‘ഭാരത സർക്കസ്’: നായകന്മാരായി ബിനു പപ്പുവും ഷൈനും

സംവിധായകൻ, നടൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് സോഹൻ സീനുലാൽ. ഇപ്പോളിതാ, അദ്ദേഹത്തിന്റെ പുതിയ സിനിമ ഒരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. ‘ഭാരത സർക്കസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘വന്യം’ എന്ന ചിത്രത്തിന് ശേഷം സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

മുഹാദ്‌ വെമ്പായമാണ് സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. എം എ നിഷാദ്‌, ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ്‌ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബെസ്റ്റ്‌ വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ്‌ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്‌. ബിനു കുര്യനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ബിജിബാൽ ആണ് സിനിമയിലെ ​ഗാനങ്ങൾക്ക് ഈണം പകരുന്നത്. വി സാജൻ ആണ് എഡിറ്റർ.

പ്രൊഡക്ഷൻ കൺട്രോളർ – ദീപക്ക് പരമേശ്വരൻ, കലാസംവിധാനം – പ്രദീപ്, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മനോഹർ, സൗണ്ട് ഡിസൈനിങ് – ഡാൻ, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കരന്തൂർ.

shortlink

Related Articles

Post Your Comments


Back to top button