CinemaGeneralLatest News

കാത്തിരിപ്പിന് അവസാനം: ‘ലയൺ കിംഗി’ന്റെ പ്രീക്വൽ ‘മുഫാസ’ വരുന്നു

വാൾട്ട് ഡിസ്നിയുടെ സിംബ എന്ന സിംഹക്കുട്ടിയുടെ കഥ കാർട്ടൂൺ ചിത്രമായി മാറിയപ്പോൾ അത് സിനിമാ ചരിത്രത്തിലെ ക്ലാസിക്കായി. സിംബയുടെയും മുഫാസയുടെയും കഥയാണ് ‘ദി ലയൺ കി‌ം​ഗ്’ എന്ന എക്കാലത്തെയും ഹിറ്റ് സിനിമ പറഞ്ഞത്. ‘ദി ലയൺ കിംഗിന്’ പ്രീക്വൽ വരുന്നു എന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു.

ഇപ്പോളിതാ, പ്രീക്വലിന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി. ‘മുഫാസ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2024 ജൂലൈ അഞ്ചിനാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. റിലീസ് തിയതി പ്രഖ്യാപിച്ചതോടെ ആരാധകർ ഏറെ ആവേശത്തിലാണ്. ‘മുഫാസ’യുടെ റിലീസ് പ്രഖ്യാപനത്തിനൊപ്പം ‘സ്നോ വൈറ്റി’ന്റെയും ‘ഇൻ സൈഡ് ഔട്ട്’ രണ്ടാം ഭാഗത്തിന്റെയും റിലീസ് ഡേറ്റുകൾ ഡിസ്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യം: തുറന്നു പറഞ്ഞ് ദുല്‍ഖര്‍

റേച്ചൽ സെഗ്ലർ നായികയായെത്തുന്ന ‘സ്നോ വൈറ്റ്’ 2024 മർച്ച് 22 നാണ് റിലീസ് ചെയ്യുക. 2024 ജൂൺ 14നാണ് ‘ഇൻസൈഡ് ഔട്ടിന്റെ’ രണ്ടാം ഭാഗം എത്തുക. ‍ഡി23 എക്സ്പോയിലാണ് ഡിസ്നി ഇക്കാര്യം പ്രഖ്യാപിച്ചത്.

shortlink

Post Your Comments


Back to top button