CinemaGeneralLatest NewsNEWS

എന്നെ ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്: ദുൽഖർ സൽമാൻ

തന്നെ ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടൻ ദുൽഖർ സൽമാൻ. വീരസാരയിലെ ഷാറൂഖ് ഖാന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖർ. സീതാരാമം സിനിമയുടെ സക്സസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകയുടെ ചോദ്യവും താരത്തിന്റെ രസകരമായ മറുപടിയും.

കുട്ടിക്കാലം മുതൽ ഷാറൂഖ് ഖാന്റെ വലിയ ആരാധകനാണ് താനെന്നും താനുമായി ഷാരൂഖിനെ താരതമ്യ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന തുല്യമാണെന്നും ദുൽഖർ സൽമാൻ പറയുന്നു. ഷാറൂഖ് ഖാൻ എപ്പോഴും ഒരു പ്രചോദനമാണെന്നും കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു എന്നും ദുൽഖർ പറഞ്ഞു.

‘ഷാറൂഖ് ഖാൻ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് എനിക്ക് സംശയങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറൂഖ്. ആളുകളുമായി ഇടപ്പെടുന്നതിൽ ഷാറൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം, ഒരേയൊരു ഷാറൂഖ് മാത്രമേ ഉണ്ടാകൂ’.

Read Also:- മരണത്തില്‍ വേദനിച്ച എന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു: മുകേഷ്

‘ആളുകൾ നിറഞ്ഞ ഒരു മുറിയിൽ പോലും ഷാറൂഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കിൽ ആ മുറിയിൽ നിങ്ങൾ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും. ഷാറൂഖിന്റെ സിനിമകൾ വളരെയധികം ഇഷ്ടമാണ്. സഹോദരിയോടൊപ്പം തിയേറ്ററിൽ പോയി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം തുടങ്ങിയ കാര്യങ്ങളിൽ ഷാറൂഖ് ഖാൻ എല്ലാവർക്കും ഒരു വലിയ മാതൃകയാണ്’ ദുൽഖർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button