CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ തനിക്ക് ഓര്‍മ്മയുണ്ട്’: ദുല്‍ഖര്‍

കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും, വിമര്‍ശിച്ച് കൊണ്ട് ഇട്ട പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ദുല്‍ഖറിന്റെ വാക്കുകൾ ഇങ്ങനെ;

‘നിങ്ങള്‍ എന്റെ ഫോണ്‍ പരിശോധിക്കുകയാണങ്കെില്‍, എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് കാണാന്‍ സാധിക്കും. ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും വന്ന കമന്റുകളെല്ലാം ഞാന്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഞാന്‍ അത് എടുത്ത് നോക്കും. എന്നെ ആക്രമിച്ച എല്ലാ ഐഡികളും എനിക്ക് ഓര്‍മ്മയുണ്ട്’

 

shortlink

Related Articles

Post Your Comments


Back to top button