CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ്’: ഹരീഷ് പേരടി

കൊച്ചി: സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ, സംവിധായകന്‍ സിദ്ദിഖ് പങ്കുവച്ച ഒരു ഓര്‍മ്മയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഒരു തമാശ പറഞ്ഞതിന്‍റെ പേരില്‍ നടന്‍ ശ്രീരാമനെ മമ്മൂട്ടി ഒരു ഗള്‍ഫ് ഷോയില്‍ നിന്ന് ഒഴിവാക്കിയെന്ന, സിദ്ദിഖിന്‍റെ പരാമര്‍ശത്തിനെതിരെയാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നത്.

പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ, ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണെന്നും എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണിതെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റന്റെ പൂർണ്ണരൂപം;

എന്നെ ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്: ദുൽഖർ സൽമാൻ

സിദ്ധിഖ് എന്ന സംവിധായകൻ സഫാരി ചാനലിൽ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മമ്മുക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കിയെന്ന് …എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങൾക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് …പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ് ..സത്യസന്ധമായ ആത്മകഥകൾ ഞാൻ വായിക്കാറുണ്ട്…

പക്ഷെ ഇത്..എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ…ഞാൻ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ സൗഹൃദങ്ങളിൽ വിഴുപ്പലക്കാൻ അവർ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേർക്കും ആശംസകൾ.

shortlink

Related Articles

Post Your Comments


Back to top button