CinemaGeneralIndian CinemaKollywoodLatest News

തെന്നിന്ത്യൻ യുവനടി ദീപ ഫ്ലാറ്റിൽ മരിച്ച നിലയിൽ: ആത്മഹത്യയെന്ന് പൊലീസ്

തെന്നിന്ത്യൻ യുവനടി ദീപയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചെന്നൈയിലെ അപ്പാർട്ടുമെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ്  പ്രാഥമിക നിഗമനം.

ചെന്നൈ വിരുഗമ്പാക്കത്തുള്ള സ്വകാര്യ ഫ്‌ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയോടെ മുറിയിൽ ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാർ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങൾ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’: ചിത്രീകരണം പൂര്‍ത്തിയായി

ആന്ധ്രയിലുള്ള ബന്ധുക്കൾ ചെന്നൈയിലെത്തിയ ശേഷം ദീപയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ദീപയുടെ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോളിൻ ജെസീക്ക എന്നാണ് ദീപയുടെ യഥാർത്ഥ പേര്. 29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തുപ്പരിവാളൻ, വേദ എന്നി ചിത്രങ്ങളിലെ ദീപയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button