CinemaGeneralIndian CinemaLatest NewsMollywood

 ‘എന്റെ മോശം സിനിമകളുടെ പേരിൽ ‘കൊത്ത്’ കാണാതിരിക്കരുത്, ഈ സിനിമയൊരു ചർച്ചയാവണം’: ആസിഫ് അലി

ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുമാണ് ചിത്രം പറയുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സിനിമയാണിത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ വാർത്ത സമ്മേളനത്തിൽ ആസിഫ് അലി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമ നല്ലതാണെന്ന് ഫീഡ്ബാക്ക് വന്ന് തുടങ്ങിയത് മുതൽ ഈ സിനിമയ്ക്ക് തിയേറ്ററുകളിൽ ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് താൻ എന്നും മുൻപ് റിലീസ് ചെയ്ത് തന്റെ മോശം ചിത്രങ്ങളെവച്ച് കൊത്ത് കാണാൻ ആളുകൾ വരാതിരിക്കരുതെന്നുമാണ് നടൻ പറയുന്നത്.

Also Read: മൂന്ന് ദിവസം, 30 കോടി: തിയേറ്ററിൽ കുതിച്ച് ‘വെന്ത് തണിന്തത് കാട് ‘

ആസിഫ് അലിയുടെ വാക്കുകൾ:

സിനിമ നല്ലതാണെന്ന് ഫീഡ്ബാക്ക് വന്ന് തുടങ്ങിയത് മുതൽ ഈ സിനിമയ്ക്ക് തിയേറ്ററുകളിൽ ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഒരു പക്ഷേ ഇതിന് മുൻപ് റിലീസ് ചെയ്ത് എന്റെ മോശം സിനിമകളുടെ പേരിൽ ഈ സിനിമയ്ക്ക് ആളുകൾ വരാതിരിക്കരുത് എന്നുള്ള ആഗ്രഹം എനിക്കുണ്ട്. സിനിമയുടെ ടീസറും ട്രെയ്‌ലറും കണ്ട പലർക്കും ഒരു തെറ്റിധാരണയുണ്ട് ഇത് അക്രമസ്വഭാവമുള്ള സിനിമയാണെന്ന്. പക്ഷേ ഇതൊരു ഫാമിലി സിനിമയാണ്. രണ്ട് സുഹൃത്തുക്കളുടെയും അമ്മയുടെയും കാമുകിയുടെയുമൊക്കെ കഥയാണ്. ഈ സിനിമ ആളുകൾ കാണണം, ഇത് അവരിലേക്ക് എത്തണം. ഇതിന് മുൻപുള്ള അനുഭവത്തിൽ നിന്നും ഒരു മോശം കമന്റ് ഇട്ടേക്കാം എന്നു കരുതി മോശം പറയുന്നവരുണ്ട്. അത് ഒഴിവാക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. തിയേറ്റിൽ തന്നെ സിനിമ കാണാൻ ശ്രമിക്കണം. കണ്ടവർ തമ്മിൽ സംസാരിക്കണം. ഈ സിനിമയൊരു ചർച്ചയാവണം.

shortlink

Related Articles

Post Your Comments


Back to top button