CinemaGeneralIndian CinemaLatest NewsMollywood

‘കാരവാൻ സംസ്കാരം വന്നതോടെ എല്ലാ സൗഹൃദങ്ങളും ഔപചാരികമായി’: സിബി മലയിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയിൽ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കാരവൻ സംസ്‌കാരം വന്നതിന് ശേഷം സിനിമ സെറ്റുകളിൽ ഒരുപാട് മാറ്റം സംഭവിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. കാരവാൻ വന്നതിനു ശേഷം സിനിമ സെറ്റിലെ സൗഹൃദം ഔപചാരികമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സിബി മലയിലിന്റെ വാക്കുകൾ:

കാരവൻ സംസ്‌കാരം വന്നതിന് ശേഷം സിനിമ സെറ്റുകളിൽ ഒരുപാട് മാറ്റം സംഭവിച്ചു. മുൻകാലങ്ങളിൽ സിനിമ സെറ്റുകളിലെ ഇടവേളകളിൽ എല്ലാവരും ഒന്നിച്ചിരുന്ന് കാര്യങ്ങൾ സംസാരിച്ചിരുന്നു. എല്ലാവരും തമ്മിൽ വലിയ ആത്മബന്ധമുണ്ടായിരുന്നു. അത് സിനിമകൾക്ക് കൂടുതൽ മികവേകാൻ സഹായകമായിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ ഷോട്ട് കഴിയുമ്പോഴേയ്ക്കും താരങ്ങൾ കാരവാനിലേക്ക് പോകുകയാണ്. ഷോട്ടിന്റെ സമയത്ത് മാത്രമേ അവർ പുറത്തിറങ്ങൂ. അഭിനേതാക്കാൾ ഓരോ തുരുത്തുകളായി മാറി കഴിഞ്ഞു. എല്ലാ സൗഹൃദങ്ങളും ഔപചാരികമായി മാറി.

https://www.reporterlive.com/entertainment/caravan-culture-changed-the-friendly-atmosphere-on-set-says-sibi-malayil-92842

shortlink

Related Articles

Post Your Comments


Back to top button