CinemaGeneralIndian CinemaLatest NewsMollywood

നടി ഭാവനയ്ക്ക് യുഎഇ ഗോൾഡൻ വിസ

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ഭാവന. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് നടിക്ക് വിസ കൈമാറിയത്.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശ ശരത്ത് എന്നിവരാണ് മലയാള സിനിമാ മേഖലയിൽ നിന്നും നേരത്തെ ഈ നേട്ടത്തിന് അർഹരായ മറ്റുള്ളവർ.

Also Read: ‘ആർആർആറും’, ‘ ദി കാശ്മീർ ഫയൽസും’ പുറത്ത്: ഓസ്കറിന് ‘ചെല്ലോ ഷോ’

പത്ത് വർഷത്തെ കാലാവധിയുള്ള ഈ ​ഗോൾഡൻ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button