CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘മഴച്ചില്ലു കൊള്ളും നെഞ്ചകങ്ങളില്‍ മിടിക്കാന്‍ മറന്നുപോകയോ…’: കൊത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

കൊച്ചി: മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്. ‘മഴച്ചില്ലു കൊള്ളും നെഞ്ചകങ്ങളില്‍ മിടിക്കാന്‍ മറന്നുപോകയോ’ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതീകരണമാണ് ലഭിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നുള്ള ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ, നഷ്ടം, വേദന, പ്രണയം എന്നിവയെല്ലാം കഥയ്ക്ക് അകമ്പടിയായി എത്തുന്നുണ്ട്. ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
‘ ഒരു വിവാദത്തിനും സാധ്യതയില്ലെന്ന് ഈ സിനിമ കാണുമ്പോൾ മനസ്സിലാകും’: ജിസ് ജോയ്

യുവതാരങ്ങളായ ആസിഫ് അലിയും, റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക. രഞ്ജിത്ത് ഈ ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button