CinemaGeneralIndian CinemaLatest NewsMollywood

‘കാർത്തികേയ 2’ മലയാളത്തിലേക്ക്: റിലീസ് സെപ്റ്റംബർ 23ന്

അനുപം ഖേർ, നിഖിൽ സിദ്ധാർഥ്, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചന്ദു മൊണ്ടേട്ടി ഒരുങ്ങിയ ചിത്രമാണ് ‘കാർത്തികേയ 2’. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ബോളിവുഡിൽ ഉൾപ്പടെ വൻ വിജയം കൈവരിച്ച ചിത്രമാണിത്. 115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷനാണ് സിനിമ വാരിക്കൂട്ടിയത്. 30 കോടിയിലധികമാണ് ‘കാർത്തികേയ 2’ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം നേടിയത്. കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സിനിമ സ്വന്തമാക്കി.

ഇപ്പോളിതാ, ചിത്രം മലയാളത്തിലേക്കും എത്തുകയാണ്. സെപ്‍തംബർ 23ന് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തുക. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ. മലയാളികൾക്കിടയിലും സിനിമ തരം​ഗം സൃഷ്ടിക്കുമെന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ. മലയാളത്തിൽ എത്തുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനായി അണിയറ പ്രവർത്തകർ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിച്ചു.

Also Read:  നടി ദീപ ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം ഇതാണ്: ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ ഒരേപോലെ ആസ്വദിക്കാൻ കഴിയുമെന്നതാണ് ‘കാർത്തികേയ 2’വിന്റെ പ്രത്യേകതയെന്ന് നായകൻ നിഖിൽ സിദ്ധാർഥ് പറഞ്ഞു. അറിയാവുന്ന ഒരു ടീമായിരുന്നു സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നതെന്നും 2019ൽ താൻ സിനിമയുടെ ഭാഗമായെന്നും അനുപമ പരമേശ്വരനും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button