CinemaGeneralIndian CinemaLatest NewsMollywood

ഇത് വി ധന്യ, പഴയ കലാതിലകം: ഫേസ്ബുക്കിൽ ഒാർമ്മക്കുറിപ്പുമായി നവ്യ നായർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ആദ്യ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ നവ്യക്ക് സാധിച്ചു. നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യയെ ഇരുകൈകളും നീണ്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വർഷം എത്ര കഴിഞ്ഞാലും നവ്യ നായർക്ക് മലയാളിയുടെ മനസ്സിൽ ഒരു മുഖമുണ്ട് എന്നതിന്റെ തെളിവാണത്.

കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ. നങ്ങ്യാർകുളങ്ങര ബി ബി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഹൈസ്കൂൾ വിഭാ​ഗത്തിൽ നവ്യ നായർ കലാതിലകമാവുന്നത്. വി ധന്യ എന്നാണ് നവ്യയുടെ യഥാർത്ഥ പേര്. ഇപ്പോളിതാ, നവ്യ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കലാതിലകമായതിന്റെ ഓർമ്മകളാണ് നടി പങ്കുവെച്ചത്. വി ധന്യ, കലാതിലകം, ബി ബി ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര എന്ന അടിക്കുറിപ്പോടെ നവ്യയുടെ ഫോട്ടോയും വാർത്തയും അച്ചടിച്ചുവന്ന പത്ര കട്ടിങ്ങ് ഉൾപ്പടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: ‘സിനിമയിലെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ ചത്തില്ലല്ലോ എന്നാണ് മനസ്സിൽ വന്ന ചിന്ത’: തല്ലുമാലയെ കുറിച്ച് അദ്രി ജോ

മലയാളത്തിന് പുറമേ തമിഴ്, കന്നഡ സിനിമകളിലും നവ്യ വേഷമിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിത്. പിന്നെയും ഇടവേളയിൽ പ്രവേശിച്ച ശേഷം, അടുത്തിടെ ഒരുത്തി എന്ന ചിത്രത്തിലൂടെ നവ്യ വീണ്ടും തിരിച്ചെത്തി.

shortlink

Related Articles

Post Your Comments


Back to top button