CinemaGeneralIndian CinemaLatest News

നിമിഷ സജയന്റെ മറാഠി ചിത്രം: ‘ഹവാ ഹവായി’ ട്രെയിലർ റിലീസ് ചെയ്തു

നിമിഷ സജയൻ നായികയാകുന്ന മറാഠി ചിത്രം ‘ഹവാ ഹവായി’യുടെ ട്രെയിലർ റിലീസ് ചെയ്തു. മലയാളത്തിനു പുറത്ത് മറ്റൊരു ഭാഷയില്‍ നിമിഷ അഭിനയിക്കുന്നത് ആദ്യമായാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ ആദ്യമായി അഭിനയിക്കുന്ന മറാഠി ചിത്രം എന്നതും കൗതുകമാണ്. മറാഠിയിൽ ഡബ്ബ് ചെയ്തിരിക്കുന്നതും നിമിഷ തന്നെയാണ്.

മഹേഷ് തിലേകറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥയും എഡിറ്റിം​ഗും സഹ നിർമ്മാണവും നിർവ്വഹിക്കുന്നത് സംവിധായകനായ മഹേഷ് ആണ്. ഒക്ടോബര്‍ 7നാണ് ചിത്രം റിലീസിനെത്തുക. വര്‍ഷ ഉസ്ഗോവന്‍കര്‍, സമീര്‍ ചൗഘുലേ, കിഷോരി ഗോഡ്‍ബോലെ, സിദ്ധാര്‍ഥ് യാദവ്, അതുല്‍ തോഡാന്‍കര്‍, മോഹന്‍ ജോഷി, സ്മിത ജയ്കര്‍, സഞ്ജീവനി യാദവ്, പ്രജക്ത ഹനാംഘര്‍, ഗാര്‍ഗി ഫൂലെ, സീമ ഘോഗ്ലെ, പൂജ നായക് തുടങ്ങിയവരാണ് സിനിമയിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു

സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാണെന്ന് കരുതുന്നില്ലെന്നും സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇഷ്ടമായെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിമിഷ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button