CinemaGeneralLatest NewsNEWS

പല പരീക്ഷണങ്ങളും നടത്തി അവരുടെ ജീവിതം അതിനകത്ത് ഹോമിച്ചാണ് ഇന്നത്തെ രൂപത്തിലുള്ള സിനിമയിലെത്തിയിരിക്കുന്നത്: സിദ്ദിഖ്

മലയാള സിനിമയിൽ ഇന്ന് നിരവധി മികച്ച സംവിധായകരുണ്ടെന്ന് സംവിധായകൻ സിദ്ദിഖ്. പലരുടെയും സിനിമ കാണുമ്പോൾ മതിപ്പും ബഹുമാനവും തോന്നാറുണ്ടെന്നും വളരെ അപൂർവം പേരെ ഹ്യൂമർ നന്നായി കൈകാര്യം ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നായട്ട് കണ്ട് കഴിഞ്ഞിട്ടും സിനിമയിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ നമ്മളെയെങ്ങനെ കൂടെക്കൊണ്ടുപോയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.

‘ഹോം എന്ന സിനിമ ഞാൻ നാല് പ്രാവശ്യം കണ്ടു. ആദ്യം ഞാനതിൽ ഇൻവോൾവ് ചെയ്ത് കണ്ടു. രണ്ടാമത് എന്താണ് അതിലെ മാജിക് എന്നറിയാൻ പോയി. അപ്പോഴും ഞാനറിയാതെ അതിൽ ഇൻവോൾവ് ചെയ്ത് പോയി. പിന്നെയാണ് ഞാൻ ഓരോ സീനും എടുത്ത് വെച്ച് നിരീക്ഷിച്ചത്. അതുപോലെ ഭയങ്കര രസമുള്ള സിനിമയാണ് മിന്നൽ മുരളിയും, നായാട്ടും. നായട്ട് കണ്ട് കഴിഞ്ഞിട്ടും സിനിമയിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ നമ്മളെയെങ്ങനെ കൂടെക്കൊണ്ട് പോവുന്ന സിനിമയാണ്’.

‘മമ്മൂട്ടിയും ലാലും ഉൾപ്പെടയുള്ള തലമുറ വളരെ വ്യത്യസ്തരായ സംവിധായകരുടെയും കഥാകൃത്തുകളുടെയും സിനിമകളിലൂടെയാണ് വന്നത്. പക്ഷെ ഇപ്പോഴത്തെ ജനറേഷന് ഒരു ഒതുങ്ങലുണ്ട്. അവർ അവരുടേതാതായ സർക്കിളിൽ നിന്നു കൊണ്ട് ഒതുങ്ങിയാണ് പല സിനിമകളും ചെയ്യുന്നത്. പക്ഷേ അത് അവരുടെ കരിയറിന് പിന്നീട് ദൂഷ്യം ചെയ്യും. അവർക്ക് പുറത്ത് വരാൻ പാടാവുന്ന വിധത്തിൽ ഒതുങ്ങിപ്പോകും’.

‘തമാശ എന്റെ സിനിമയിൽ നിന്നും പൂർണമായും മാറ്റി വെക്കാൻ പറ്റില്ല. കാരണം, തമാശ എന്നോടൊപ്പം ഉള്ളതാണ്. ഒപ്പം വെറൊരു ജോർണറിലുള്ള കഥയാണ് അടുത്തത് ആലോച്ചിക്കുന്നത്. എന്റെ എല്ലാ സിനിമയിലും തമാശ ഉണ്ടെങ്കിലും അതെല്ലാം വ്യത്യസ്തമാണ്. തമാശകൾ വളരെ കുറഞ്ഞ സിനിമകൾ ഉണ്ടാക്കിയിട്ടുണ്ട്’.

‘ലേഡീസ് ആന്റ് ജെന്റിൽമാൻ, ബി​ഗ് ബ്രദർ, ഫുക്രി പോലുള്ള സിനിമകളിലൊക്കെ തമാശ വളരെ കുറവാണ്. ആ സിനിമകളുടെ സ്വീകാര്യതയും കുറഞ്ഞിട്ടുണ്ട്. അതൊക്കെ പരി​ഗണിച്ചിട്ടാണ് ഞാൻ അടുത്ത സിനിമ ചെയ്യാൻ ആ​ഗ്രഹിക്കുന്നത്. അതുപോലെ പല പുതുമുഖ സംവിധായകരും പഴയ കാല പ്രതിഭകളെ തള്ളിപ്പറയുന്നത് കണ്ടിട്ടുണ്ട്’.

‘അവർ മനസ്സിലാക്കേണ്ടത് ഇവർ ഇന്നെടുക്കുന്ന സിനിമ ഈ രൂപത്തിലായിരുന്നില്ല. പല പരീക്ഷണങ്ങളും നടത്തി അവരുടെ ജീവിതം അതിനകത്ത് ഹോമിച്ചാണ് ഇന്നത്തെ രൂപത്തിലുള്ള സിനിമയിലെത്തിയിരിക്കുന്നത്. ഒരുപിടി ആളുകളുടെ ശ്രമത്തിന്റെ ഫലമാണ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ’.

Read Also:- മൂസ പുതിയ ഭാവത്തിലും ദേശത്തിലും

‘ഇതാണ് സിനിമ, ബാക്കിയൊക്കെ ചവറാണ് എന്ന് ഏറ്റവും പുതിയ ആളുകൾ പറയുന്ന മനോഭാവം വളരെ വേദനാജനകമാണ്. അവരും നാളെ പഴയ തലമുറയാവും. അവർക്ക് ശേഷം ഒരു തലമുറ വരാനുണ്ട്. അവർ ഇവരോട് ബഹുമാനം കാണിക്കണമെങ്കിൽ നമ്മൾ പൂർവികരോട് ബഹുമാനം കാണിക്കണം’ സിദ്ദിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button