CinemaLatest NewsNew ReleaseNEWS

റിലീസിനൊരുങ്ങി റോഷൻ ആൻഡ്രൂസിൻ്റെ ‘സാറ്റർ ഡേ നൈറ്റ്’

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ ഡേ നൈറ്റ്സ്. നവീന്‍ ഭാസ്കറിന്‍റേതാണ് രചന. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമായിരിക്കും‌ സാറ്റര്‍ ഡേ നൈറ്റ്സ്. സ്റ്റാൻലി ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് ഇവർ അടുത്ത സുഹൃത്തുക്കളാണ്.

കർണ്ണാടകയിലാണ് നാലുപേരും. ശനിയാഴ്ചകളിലെ സായാഹ്നങ്ങളിലാണ് അവരുടെ ഒത്തുച്ചേരലിന് മിക്കപ്പോഴും സാഹചര്യമൊരുങ്ങുന്നത്. നിവിൻ പോളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൻ എന്നിവരാണ് ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നത്. കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പൂജാ റിലീസായി സെപ്റ്റംബര്‍ 29ന് തിയേറ്ററുകളിലെത്തും.

ദുബായ്, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്. നിവിൻ പോളിക്കൊപ്പം ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു.

Read Also:- എസ് ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതൻ: വേലയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.
വാഴൂർ ജോസ്.
ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര.

shortlink

Related Articles

Post Your Comments


Back to top button