BollywoodCinemaGeneralIndian CinemaLatest News

ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു

ആമിർ ഖാന്റെ മകൾ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത്‌ കാമുകൻ നൂപുർ ശിഖർ. ഇറയുടെ ഫിറ്റ്‌നസ് പരിശീലകനാണ് നൂപുർ. സാമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഇറയുടെ കൈകളിൽ മോതിരം അണിയുന്ന ബോയ്ഫ്രണ്ട് നുപൂർ ശിഖറിന്റെ വീഡിയോയാണ്. ഇറ്റലിയിൽ നടന്ന ഫിറ്റ്നസ് മത്സരത്തിനിടെയാണ് നൂപുർ ഇറയെ പ്രൊപ്പോസ് ചെയ്തത്.

ഇരുവരുടെയും കുടുംബാഗംങ്ങളുടെ അസാന്നിധ്യത്തിലാണ് നൂപുർ ഇറയുടെ വിരലിൽ മോതിരം അണിയിച്ചത്. ഇതിന്റെ വീഡിയോ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘ അതെ അവൾ യെസ്’ പറഞ്ഞു എന്ന് കുറുച്ചുകൊണ്ടാണ് നൂപുർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഞാൻ സമ്മതിച്ചു’ എന്നു കുറിച്ചുകൊണ്ടാണ് ഇറ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

Also Read: ‘ഞാൻ ആരേയും തെറി പറഞ്ഞിട്ടില്ല’: ശ്രീനാഥ് ഭാസി പറയുന്നു

ഇറയും നൂപുറും പ്രണയത്തിലാണെന്നു വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. പൊതു ചടങ്ങുകളിലും ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്. ആമിർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയിലുള്ള മകളാണ് ഇറ ഖാൻ. വിഷാദരോഗത്തിൽ നിന്ന് ഇറയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് നൂപുറായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button