CinemaGeneralIndian CinemaLatest NewsMollywood

സംവിധായകൻ അശോക് കുമാർ അന്തരിച്ചു

സിനിമ സംവിധായകനും ഐടി വ്യവസായിയുമായ രാമൻ അശോക് കുമാർ അന്തരിച്ചു. 60വയസായിരുന്നു. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഏറെ കാലമായി സിംഗപ്പൂരിലായുരുന്നു താമസം. സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വർക്കലയാണ് സ്വദേശം.

ചലച്ചിത്ര സംവിധാന രംഗത്ത് അശോകൻ എന്ന പേരിൽ സജീവമായിരുന്നു അദ്ദേഹം. അശോകൻ-താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകളാണ് മലയാളത്തിൽ ഉണ്ടായത്. ‘സാന്ദ്രം’, ‘മൂക്കില്ലാ രജ്യത്ത്’, ‘ആയിരം ചിറകുള്ള മോഹം’, ‘വർണം’ എന്നിങ്ങനെ നീളുന്നു ചിത്രങ്ങൾ.

Also Read: ധനുഷിന്റെ ‘നാനേ വരുവേൻ’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്

വിവാഹത്തിനുശേഷം സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ അശോക് ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനിടെ, കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തിരുന്നു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഭാര്യ: സീത. മകൾ: അഭിരാമി.

shortlink

Related Articles

Post Your Comments


Back to top button