BollywoodCinemaGeneralIndian CinemaLatest News

സിനിമ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ‘ബ്രഹ്മാസ്ത്ര’ ടിക്കറ്റിന് കുറഞ്ഞ നിരക്ക്

രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 360 കോടിയാണ് ചിത്രം ഇതുവരെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.

 

ഇപ്പോളിതാ, സിനിമ പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ‘ബ്രഹ്മാസ്ത്ര’ അണിയറ പ്രവർത്തകർ. നവരാത്രി ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ നാല് ​ദിവസത്തേയ്ക്ക് സിനിമയുടെ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുകയാണ്. ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നൽകിയാൽ മാതി. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള നിരക്കാണ് ഇത്. 29 വരെയാണ് ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക.

Also Read: ‘രോ​ഗം ​ഗുരുതരമാകുകയാണ്, കരൾ മാറ്റിവയ്ക്കലാണ് ഏക പരിഹാരം’: സഹായാഭ്യർത്ഥനയുമായി നടൻ

പ്രഖ്യാപനം മുതൽ സിനിമയ്ക്ക് നേരെ ഏറെ ബോയ്‌കോട്ട് ക്യാംപെയ്നുകൾ ഉയർന്നിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായി ബീഫ് ഇഷ്ടമാണെന്ന് പറയുന്ന രൺബീർ കപൂറിന്റെ പഴയ ഒരു അഭിമുഖത്തിലെ ഭാഗം പ്രചരിപ്പിച്ചുകൊണ്ടാണ് സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്. എന്നാൽ റിലീസിന് പിന്നാലെ ഈ ക്യാംപെയ്നുകളെ തകർത്തു കൊണ്ട് സിനിമ വലിയ വിജയം നേടുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button