CinemaGeneralIndian CinemaKollywoodLatest News

തമിഴിൽ ബിഗ് ബോസ് സീസൺ 6 തുടങ്ങുന്നു: പ്രൊമൊ വീഡിയോയുമായി കമൽ ഹാസൻ

തമിഴിൽ ബിഗ് ബോസ് സീസൺ 6 തുടങ്ങുന്നു. ഇക്കുറിയും അവതാരകനായി എത്തുന്നത് ഉലക നായകൻ കമല്‍ ഹാസൻ തന്നെയാണ്. ഇത്തവണ കമല്‍ ഹാസന് പകരം മറ്റാരെങ്കിലും ബിഗ് ബോസ് അവതരിപ്പിക്കാൻ എത്തിയേക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ആശങ്കളെല്ലാം ഇല്ലാതാക്കി കമല്‍ ഹാസൻ തന്നെ പ്രത്യക്ഷപ്പെടുന്ന ബിഗ് ബോസ് പ്രൊമൊ വീഡിയോ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.

വിജയ് ടെലിവിഷനില്‍ ഒക്ടോബര്‍ ഒമ്പത് മുതലാണ് ബിഗ് ബോസ് തമിഴ് സീസണ്‍ ആറ് തുടങ്ങുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും ഷോ സ്‍ട്രീം ചെയ്യും. അതേസമയം, ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ തിരക്കിലാണ് കമൽ ഹാസൻ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരിക്കും ബി​ഗ് ബോസ് സീസൺ 6 ഷൂട്ടിം​ഗിന് വേണ്ടി കമൽ സമയം കണ്ടെത്തുക.

Also Read:

1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. കാജല്‍ അഗര്‍വാളാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button