CinemaLatest NewsNew ReleaseNEWS

മണികണ്ഠന്‍ ആചാരിയുടെ ‘രണ്ടാം മുഖം’ തിയേറ്ററുകളിലേക്ക്

മണികണ്ഠന്‍ ആചാരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘രണ്ടാം മുഖം’ പ്രദർശനത്തിനൊരുങ്ങുന്നു. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാം മുഖം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവിയാണ്. കൃഷ്‍ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും ചേർന്ന് ചിത്രം നിര്‍മ്മിക്കുന്നു. കൃഷ്‍ണജിത്ത് എസ് വിയജന്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്‍പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മിഴി, ദിനം, നോര്‍ത്ത് എന്‍റ് അപ്പാര്‍ട്ട്മെന്‍റ്സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സഹദ് നടേമ്മല്‍, ക്യാമറ-അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍.

Read Also:- നിഖിൽ സിദ്ധാർഥിന്റെ ‘കാര്‍ത്തികേയ 2’ ഒടിടിയിലേക്ക്: റിലീസ് പ്രഖ്യാപിച്ചു

എഡിറ്റിംഗ്-ഹരി മോഹന്‍ദാസ്, സംഗീതം-രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന-ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പിഎന്‍ രാജേഷ് കുമാര്‍, മേക്കപ്പ്-അനൂപ് സാബു, ആര്‍ട്ട്-ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍-ആദിത്യ നാണു, പിആര്‍ഒ-പിആര്‍ സുമേരന്‍, സ്റ്റുഡിയോ-കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ്-വിഷ്‍ണു രഘു.

shortlink

Related Articles

Post Your Comments


Back to top button