CinemaGeneralIndian CinemaLatest NewsMollywood

ശ്രീനാഥ് ഭാസി ഇല്ലാതെ ‘ചട്ടമ്പി’യുടെ പുതിയ പോസ്റ്റര്‍

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചട്ടമ്പി’. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അടുത്തിടെയാണ് സിനിമ തിയേറ്ററിൽ എത്തിയത്. എന്നാൽ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിനിടെ അവതാരകയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസി അറസ്റ്റിലായിരുന്നു. തുടർന്ന് നടന് ജാമ്യം ലഭിച്ചെങ്കിലും സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുകയാണ്.

ഇപ്പോളിതാ, നടന്‍ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ‘ചട്ടമ്പി’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് സിനിമയെ ബാധിക്കുമെന്ന് കരുതിയാകാം ഇത്തരത്തിലുള്ള പോസ്റ്റർ പുറത്ത് വിട്ടതെന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ പറയുന്നത്.

Also Read: ‘ആദിപുരുഷ്’ ടീസർ റിലീസ് അയോധ്യയിൽ: പ്രഖ്യാപനവുമായി സംവിധായകൻ

അതേസമയം, നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്താനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സംഭവത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിലേക്ക് ഇന്ന് വിളിച്ച് വരുത്തി ശ്രീനാഥിനോട് വിശദീകരണം ചോദിച്ചിരുന്നു. തെറ്റുപറ്റിയെന്നും തെറ്റ് ആവർത്തിക്കില്ലെന്നും ശ്രീനാഥ് ഭാസി നിർമ്മാതാക്കളെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ ശിക്ഷാ നടപടി വേണമെന്ന നിലപാടിനെ തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയതെന്നും നിലവിൽ ശ്രീനാഥ് അഭിനയിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button