BollywoodCinemaGeneralIndian CinemaLatest News

‘ബ്രഹ്മാസ്ത്ര’ ഒടിടിയിലേക്ക്: ഹോട്ട്സ്റ്റാറിൽ അടുത്ത മാസം എത്തും

രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 360 കോടിയാണ് ചിത്രം ഇതുവരെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷൻ.

ഇപ്പോളിതാ, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ രണ്ടാം വാരം ചിത്രം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസ്‌നി ചിത്രത്തിന്റെ പബ്ലിക് റിലേഷൻസ് ക്യാംപെയ്നിന്റെ വിതരണ പങ്കാളിയുമായിരുന്നു.

 

Also Read: സൈനികരെ അപമാനിച്ചു: ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്

പ്രഖ്യാപനം മുതൽ സിനിമയ്ക്ക് നേരെ ഏറെ ബോയ്‌കോട്ട് ക്യാംപെയ്നുകൾ ഉയർന്നിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായി ബീഫ് ഇഷ്ടമാണെന്ന് പറയുന്ന രൺബീർ കപൂറിന്റെ പഴയ ഒരു അഭിമുഖത്തിലെ ഭാഗം പ്രചരിപ്പിച്ചുകൊണ്ടാണ് സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്. എന്നാൽ റിലീസിന് പിന്നാലെ ഈ ക്യാംപെയ്നുകളെ തകർത്തു കൊണ്ട് സിനിമ വലിയ വിജയം നേടുകയായിരുന്നു. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. രൺബീർ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. ഷാരൂഖ് ഖാനും സിനിമയിൽ ഒരു കാമിയോ വേഷത്തിലെത്തി.

shortlink

Related Articles

Post Your Comments


Back to top button