CinemaGeneralIndian CinemaLatest NewsMollywood

മോഹൻലാൽ – ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ട്: പുതിയ സിനിമ ഉടൻ ആരംഭിക്കും

മെ​ഗാസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു. . ജീത്തു ജോസഫ് ചിത്രം ‘റാം’ പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ – ലിജോ സിനിമ ആരംഭിക്കുക എന്നാണ് വിവരം. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. നാടൻ ​ഗുണ്ടാ ​ഗെറ്റപ്പിലാകും മോഹൻലാൽ സിനിമയിൽ എത്തുക എന്നാണ് വിവരം. ​പ്രാദേശിക ​ഗു​സ്തിയാണ് സിനിമയുടെ പ്രമേയം എന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

അതേസമയം, മമ്മൂട്ടി നായകനാകുന്ന ‘നൻപകൽ നേരത്ത് മയക്ക’മാണ് ലിജോയുടേതായി വരാനിരിക്കുന്ന സിനിമ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. കള്ളൻ വേഷത്തിലാണ് മമ്മൂട്ടി സിനിമയിൽ എത്തുക. മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

Also Read: ബോക്സ് ഓഫീസ് വാഴാൻ ചോളന്മാരെത്തുന്നു: ‘പൊന്നിയിൻ സെൽവൻ’ സെപ്റ്റംബർ 30 മുതൽ

തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button