CinemaGeneralIndian CinemaKollywoodLatest News

ബോക്സ് ഓഫീസ് വാഴാൻ ചോളന്മാരെത്തുന്നു: ‘പൊന്നിയിൻ സെൽവൻ’ സെപ്റ്റംബർ 30 മുതൽ

കൽക്കിയുടെ ചരിത്ര നോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Also Read: തമിഴ് ഒറിജിനലിനേക്കാള്‍ മികച്ചത്, വിക്രം വേദ ഹിന്ദി ഏറ്റെടുത്ത് പ്രേക്ഷകര്‍

റിലീസിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ​ബോക്സ് ഓഫീസിൽ ഓപ്പണിം​ഗ് ഡേ റെക്കോർഡ് കളക്ഷൻ നേടാൻ തയാറായിരിക്കുകയാണ് ചിത്രം. പ്രീ ബുക്കിം​ഗിലൂടെ മാത്രം വമ്പൻ തുകയാണ് ‘പൊന്നിയിൻ സെൽവൻ’ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് ഞായറാഴ്ചയാണ് ആരംഭിച്ചത്. ഇപ്പോൾ 11 കോടിക്കും മുകളിലാണ് സിനിമ നേടിയിരിക്കുന്നത്. 79000ത്തിനടുത്ത് ടിക്കറ്റുകൾ വിറ്റുപോയെന്നാണ് വിവരം.

പോണ്ടിച്ചേരി, ട്രിച്ചി തുടങ്ങിയ നഗരങ്ങളിലെ ആദ്യ ദിനം മാത്രമല്ല, വാരാന്ത്യം മുഴുവനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. ചെന്നൈയിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ഇതിനോടകം ഹൗസ്ഫുള്ളാണ്. കേരളത്തിലും പൊന്നിയിൻ സെൽവൻ തരം​ഗം ആകുമെന്നാണ് സൂചനകൾ.

 

shortlink

Related Articles

Post Your Comments


Back to top button