GeneralLatest NewsMollywoodNEWS

സാമ്പത്തിക നഷ്ടം വരെ ഉണ്ടാക്കി: മോഹൻലാൽ ചിത്രത്തെക്കുറിച്ചു സിദ്ദിഖ്

എന്‍റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു ബിഗ് ബ്രദര്‍

എക്കാലത്തും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ ലാലിനൊപ്പം ചിത്രങ്ങൾ ഒരുക്കിയ സിദ്ദിഖ് പിന്നീട് തനിച്ചും വിജയ ചിത്രങ്ങൾ ഒരുക്കി. എന്നാല്‍, അദ്ദേഹത്തിന്‍റേതായി ഏറ്റവുമൊടുവില്‍ ഇറങ്ങിയ പല ചിത്രങ്ങൾക്കും വിജയൻ നേടാൻ കഴിഞ്ഞില്ല. അതിനുള്ള കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ.

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ചിത്രമായിരുന്നു ബിഗ് ബ്രദര്‍. ഈ പരാജയ കാരണത്തെക്കുറിച്ചു സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സിദ്ദിഖ് പറയുന്നു.

read also: ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം : സംവിധായകന്‍ വിനയന്‍

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,

‘എന്‍റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു ബിഗ് ബ്രദര്‍. സാമ്പത്തിക നഷ്ടം വരെ എന്‍റെ കമ്പനിക്ക് ഉണ്ടായ സിനിമയാണ്. എവിടെയാണ് ഈ സിനിമയുടെ പിശകെന്ന് പിന്നീട് ഞാന്‍ ആലോചിച്ചു. ഹിന്ദിയിലേക്ക് ഈ സിനിമ ഡബ്ബ് ചെയ്തപ്പോള്‍ വലിയ പ്രതികരണമാണ് അവിടുത്തെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. യുട്യൂബിലൊക്കെ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്‍റുകള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് സിനിമ സംബന്ധിച്ചുള്ള ഒരു പ്രധാന പ്രശ്നം മനസിലായത്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന രീതിയിലാണ് നമ്മുടെ പ്രേക്ഷകര്‍ ഈ സിനിമയെ കണ്ടത്. ശരിക്കും ഈ കഥ നടക്കുന്നത് ബംഗളൂരുവിലാണ്. പക്ഷേ ആ സിനിമയുടെ ബഹുഭൂരിപക്ഷം സീക്വന്‍സുകളും കേരളത്തില്‍ തന്നെയാണ് ഞാന്‍ ഷൂട്ട് ചെയ്തത്. അത് എന്‍റെ മിസ്റ്റേക്ക് ആയിരുന്നു.

അപ്പോള്‍ എന്ത് സംഭവിച്ചു എന്നു വച്ചാല്‍ ഇത് കേരളത്തില്‍ നടക്കുന്ന ഒരു കഥയായി ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതെയായി. നാട്ടില്‍ നടക്കുന്ന ഒരു കഥയായാണ് അവര്‍ ഇതിനെ കണ്ടത്. പക്ഷേ സിനിമയില്‍ അത്തരമൊരു പശ്ചാത്തലവും അവര്‍ക്ക് കാണാനായില്ല. അപ്പോള്‍ ഒരു അവിശ്വസനീയത ആ കഥയില്‍ ഉടനീളം വന്നുപെട്ടു. ഞാന്‍ ബോംബെയിലോ അല്ലെങ്കില്‍ കര്‍ണാടകയില്‍ തന്നെയോ മുഴുവന്‍ സിനിമയും ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെ ആയിരുന്നുവെങ്കില്‍ ഇത്തരമൊരു വിധിയാവില്ല ആ സിനിമയ്ക്ക് ഉണ്ടാവുമായിരുന്നത്. ആ സിനിമയുടെ പ്രധാന മിസ്റ്റേക്ക് അതു തന്നെയാണ്. അല്ലെങ്കില്‍ അതൊരു പരാജയചിത്രം ആവേണ്ടിയിരുന്ന സിനിമയല്ല. കാരണം എല്ലാ ചേരുവകളും അതിലുണ്ട്. ഫൈറ്റ്, ഇമോഷന്‍സ്, ഹ്യൂമര്‍.. അത്യാവശ്യം എല്ലാമുള്ള സിനിമയാണ്. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അത് പരാജയമാവുമായിരുന്നില്ല. പിന്നീടാണ് എനിക്കത് മനസിലായത്. ‘

shortlink

Related Articles

Post Your Comments


Back to top button