GeneralLatest NewsNEWSTV Shows

പൂജ മുതല്‍ പായസം വിതരണം വരെ, തന്റെ പേരിലുള്ള അമ്പലത്തെക്കുറിച്ചു ലക്ഷ്മി നായര്‍

മുനിയാണ്ടി എന്ന പേരിലുള്ള ഒരാളാണ് അമ്പലം നിര്‍മിച്ചിട്ടുള്ളതെന്ന് ലക്ഷ്മി

പാചക വിദഗ്ധയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷ്മി നായരുടെ പേരിൽ ഒരു അമ്പലം ഉണ്ടെന്നു വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിലെ ഗെയിം ഷോയിലാണ് ലക്ഷ്മി ഇക്കാര്യം പറഞ്ഞത്.

ലക്ഷ്മി നായര്‍ക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. മുനിയാണ്ടി എന്ന പേരിലുള്ള ഒരാളാണ് അമ്പലം നിര്‍മിച്ചിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.

read also: എന്ത് ചെയ്താലും തെറിവിളിയാണ്, എന്നെയും ചേച്ചിയെയും മാത്രമല്ല അളിയനെയും ചേര്‍ത്ത് ഇമ്മോറല്‍ കമന്റുകൾ: അഭിരാമി

തന്റെ ജന്മദിനത്തിന് അവിടെ വലിയ ആഘോഷ പരിപാടികള്‍ നടക്കാറുണ്ട്. പൂജ മുതല്‍ പായസം വിതരണം വരെ നടക്കാറുണ്ട്. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിൽ തന്റെ പേരില്‍ അമ്പലം പണിത കാര്യം നടി ഹണിറോസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച്‌ അഭിനന്ദിക്കുന്ന ആരാധകനാണ് ഇതിനു പിന്നിലെന്നും എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ടെന്നും നടി പറഞ്ഞു.

shortlink

Post Your Comments


Back to top button