GeneralKollywoodLatest NewsNEWS

വാഹനത്തിന്റെ പഞ്ചര്‍ ഒട്ടിക്കാന്‍ സഹായിച്ചത് തെന്നിന്ത്യൻ സൂപ്പർ താരം : അനുഭവം പങ്കുവച്ച്‌ യുവാവ്

ലഡാക്കിലെ അപകടം നിറഞ്ഞ പാതയിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു മഞ്ജു കശ്യപ്

യാത്രകൾ എല്ലാവർക്കും ഹരമാണ്. യാത്രക്കിടയിൽ പല പ്രതിസന്ധികളും നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പിനിടെ ഉണ്ടായ അനുഭവത്തെ പറ്റി മഞ്ജു കശ്യപ് പങ്കുവച്ച കുറിപ്പ് വൈറൽ.

കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ,

ലഡാക്കിലെ അപകടം നിറഞ്ഞ പാതയിലൂടെ ബൈക്ക് ഓടിക്കുകയായിരുന്നു മഞ്ജു കശ്യപ്  നീണ്ട യാത്രക്കിടെ ബൈക്കിന്റെ ടയറുകളില്‍ ഒന്ന് പഞ്ചറായി.തുടര്‍ന്ന് വഴിയിലൂടെ പോയ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. ഇതിനിടെയാണ് അത് കണ്ട് വന്ന ഒരാള്‍ യുവാവിനരികില്‍ ഇരുചക്ര വാഹനം നിര്‍ത്തിയത്. പിന്നാലെ യുവാവ് റൈഡറോട് ടയറിലെ എയര്‍ നിറക്കാന്‍ എയര്‍ കംപ്രസര്‍ ഉണ്ടോ എന്ന് തിരക്കുന്നു. ഇല്ലന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാല്‍ പിന്നാലെ ഒരു കാര്‍ വരുന്നുണ്ടെന്നും അതില്‍ കംപ്രസര്‍ ഉണ്ടെന്നും റൈഡര്‍ പറഞ്ഞു.

read also: കുഞ്ഞു ധ്വനി സീരിയലിലേക്ക്: വിശേഷങ്ങളുമായി മൃദുല

കാറിനായുള്ള കാത്തിരിപ്പിനിടെ ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. ഇതിനിടെ റൈഡര്‍ ഹെല്‍മറ്റ് ഊരി യുവാവിനെ സ്വയം പരിചയപ്പെടുത്തി. തന്നെ സഹായിക്കാന്‍ എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരമായ അജിത്താണെന്ന് ആ നിമിഷമാണ് യുവാവ് തിരിച്ചറിഞ്ഞത്. പിന്നാലെ കാറ് എത്തുകയും . ഇരുവരും ചേര്‍ന്ന് ബൈക്ക് ശരിയാക്കുകയും ചെയ്തു. യുവാവിനൊപ്പം ചായ കുടിച്ച്‌ ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് അജിത് മടങ്ങിയത്.

അജിത്തിന്റെ സഹായം ലഭിച്ചത് യുവാവിന് ലഭിച്ച വലിയ ഒരു അനുഗ്രഹമാണെന്നാണ് ആരാധകരുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button