CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാല്‍-വൈശാഖ് ടീം ഒന്നിക്കുന്ന ‘മോണ്‍സ്റ്റർ’: റിലീസ് തീയതി പുറത്ത്

കൊച്ചി: പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എന്നതും സവിശേഷതയാണ്.

സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്തേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21ന് തിയേറ്ററുകളിലെത്തും എന്ന് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള ട്വീറ്റിലൂടെ വ്യക്തമാക്കി.

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, സംഗീതം – ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ധു പനയ്ക്കല്‍, സംഘട്ടനം – സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം – സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് – ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് – അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് – ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button