CinemaGeneralIndian CinemaLatest NewsMollywood

ബാബു ജനാർദ്ദനൻ തിരിച്ചെത്തുന്നു: ‘ദി സ്റ്റേറ്റ്സ്മാൻ’ പോസ്റ്റർ എത്തി

വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ തിരിച്ചെത്തുന്നു. ബാബു ജനാർദ്ദനന്റെ രചനയിൽ പുതിയ സിനിമ ഒരുങ്ങുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

 

‘ദി സ്റ്റേറ്റ്സ്മാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിഷോർ പ്രകാശ് മേനോനാണ്. ‘ദി എപിക് ജേർണി ഓഫ് എ ലീഡർ’ എന്ന ടാഗ് ലൈനോടെയാണ് സിനിമ എത്തുന്നത്. സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എസ് സിനിമ കമ്പനി സാറ ഫിലിംസ് എന്നീ ബാനറുകളിൽ ആനന്ദ് പയ്യന്നുർ, റിജു രാജൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ബിജു മേനോൻ പ്രധാന കഥാപാത്രമായ ‘സ്വർണ്ണ കടുവ’യാണ് ബാബു ജനാർദ്ദനന്റേതായി അവസാന റിലീസ് ചെയ്ത ചിത്രം. ജോസ് തോമസാണ് സിനിമ സംവിധാനം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button