CinemaLatest NewsNEWS

വിനീത് ശ്രീനിവാസന്റെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കോമഡിക്ക് പ്രധാന്യമുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്കിൽ നിന്നും വ്യക്തമാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ അറിയിച്ചു.

വിമൽ ​ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരും അഭിനയിക്കുന്നു.

Read Also:- എനിക്കൊരു ചോയ്‌സ് നൽകിയിരുന്നെങ്കിൽ ഞാൻ ടീസർ ഒരിക്കലും യൂട്യൂബിൽ ഇടില്ലായിരുന്നു: ഓം റാവത്ത്

നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. നവാഗതനായ സിബി മാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ- വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.

shortlink

Related Articles

Post Your Comments


Back to top button