CinemaGeneralLatest NewsNEWS

പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ഞാൻ ചെയ്യാറുള്ളൂ: സ്നേഹ

പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ താന്‍ ചെയ്യാറുള്ളൂവെന്ന് നടി സ്‌നേഹ. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫര്‍’ ചിത്രത്തിലൂടെ സ്‌നേഹ മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ്. ഇപ്പോഴിതാ, ക്രിസ്റ്റഫറിലേക്ക് വരാനുണ്ടായ സാഹചര്യം വെളിപ്പെടുത്തുകയാണ് സ്നേഹ.

‘പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ഞാൻ ചെയ്യാറുള്ളു. ഉണ്ണിയേട്ടന്‍ എപ്പോഴും അത്തരം പ്രോജക്ടുകളുമായാണ് എത്താറുള്ളത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് യെസ് പറയാന്‍ തോന്നി. ഒരു മികച്ച ചിത്രത്തോടൊപ്പം മലയാളത്തിലേക്ക് തിരിച്ചു വരണം എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു’.

‘എന്നാല്‍ ക്രിസ്റ്റഫര്‍ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ എനിക്ക് കൂടുതല്‍ പറയാനാകില്ല. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു’ സ്‌നേഹ പറഞ്ഞു.

Read Also:- പുതിയ ആളുകള്‍ പരീക്ഷണമുള്ള കഥയോ പുതുമയുള്ള കഥയോ പറയും, ഒരു നടനെന്ന നിലയില്‍ നമുക്ക് അതാണ് വേണ്ടത്: മമ്മൂട്ടി

തുറുപ്പുഗുലാന്‍, പ്രമാണി എന്നീ ചിത്രങ്ങളടക്കം അഞ്ചു സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സ്‌നേഹ വേഷമിട്ടിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണനോടൊപ്പമുള്ള സ്‌നേഹയുടെ രണ്ടാമത്തെ ചിത്രവും കൂടിയാണ് ക്രിസ്റ്റഫര്‍. നേരത്തെ, പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button