CinemaGeneralIndian CinemaLatest NewsMollywoodNEWS

ലണ്ടൻ സ്ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിനൊരുങ്ങി ‘C/O 56 എപിഒ’

മൈഥിലി, സംവിധായകൻ ആഷിഖ് അബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് ഉമ്മൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘C/O 56 എപിഒ’. പ്രദർശിപ്പിക്കുക. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, ഛായാഗ്രഹണം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും അനൂപ് ഉമ്മൻ ആണ്. അനൂപ് കളക്ഷൻ മൂവിയും ബോധി സൈലന്റ് സ്കേപ്പും ചേർന്നാണ് നിർമ്മാണം.

ഇപ്പോളിതാ, സിനിമ ലണ്ടൻ സ്ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിനൊരുങ്ങുകയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ലോകത്തിലെ തന്നെ മികച്ച തിയേറ്ററുകളിൽ ഒന്നായ എൻഎഫ്ടി 1ൽ ഒക്ടോബർ 22 ശനിയാഴ്ച ആണ് ചിത്രം പ്രദർശിപ്പിക്കുക. സൂപ്പർ 8 സെല്ലുലോയ്ഡിൽ ചിത്രീകരിക്കുന്ന ചിത്രങ്ങൾക്കായി നടത്തുന്ന ചലച്ചിത്രമേളയാണ് ലണ്ടൻ സ്ട്രൈറ്റ് 8 ഫിലിം ഫെസ്റ്റിവെലിൽ. രണ്ടര മിനിറ്റ് ദൈർഘ്യത്തിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് എഡിറ്റിംഗ് പാടില്ല.

Also Read: നടൻ അരുൺ ബാലി അന്തരിച്ചു

മൈഥിലി, ആഷിക് അബു എന്നിവരോടൊപ്പം സജാദ് ബ്രൈറ്റ്, ഏലിയാസ് കഥവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആണ്. 8 എംഎം ഫിലിമിൽ ആയിരുന്നു ചിത്രീകരണം. ലണ്ടൻ സിനി ലാബിൽ ആണ് ഫിലിം പ്രൊസസ് ചെയ്തത്. ബിജിബാൽ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സുരേഷ് തെയ്യല, വസ്ത്രാലങ്കാരം – മഷർ ഹംസ.

 

shortlink

Related Articles

Post Your Comments


Back to top button