BollywoodCinemaGeneralIndian CinemaLatest News

‘ഇനി മഹാഭാരതത്തിൽ അഭിനയിക്കണം’: സെയ്ഫ് അലിഖാൻ

മഹാഭാരതം സിനിമയാക്കിയാൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ സെയ്ഫ് അലിഖാൻ. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. തന്റെയും തന്റെ ജനറേഷനിലുള്ള ഭൂരിഭാഗം താരങ്ങളുടെയും സ്വപ്‌നമാണ് മഹാഭാരതമെന്നും നടൻ പറഞ്ഞു.

‘എനിക്ക് മഹാഭാരതത്തിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്. ആരെങ്കിലും മഹാഭാരതത്തെ ലോർഡ് ഓഫ് ദ റിംഗ്സ് ആക്കിയാൽ അഭിനയിക്കണം. കച്ചേ ദാഗെ മുതൽ നടൻ അജയ് ദേവ്ഗണിനോട് ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങളുടെ ജനറേഷനിലെ ഭൂരിഭാഗം പേരുടേയും സ്വപ്‌ന ചിത്രമാണിത്. എല്ലാവരും ചെയ്യാൻ ആഗ്രഹിക്കുന്നു’; സെയ്ഫ് അലിഖാൻ പറഞ്ഞു.

Also Read: ലണ്ടൻ സ്ട്രെയിറ്റ് 8 ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിനൊരുങ്ങി ‘C/O 56 എപിഒ’

സെയ്ഫ് അലിഖാൻ , ഹൃത്വിക് റോഷൻ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രംവേദ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 30 ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രാമയണ ചരിത്രം പറയുന്ന പ്രഭാസ് ചിത്രം ആദിപുരുഷാണ് സെയ്ഫ് അലിഖാന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാവണന്റെ കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button