CinemaGeneralIndian CinemaLatest NewsMollywood

‘റോഷാക്കിനെക്കുറിച്ച് ഗംഭീര കാര്യങ്ങളാണ് കേൾക്കുന്നത്, നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’: ദുൽഖർ

മമ്മൂട്ടി നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവ്വഹിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവെക്കുകയാണ് ദുൽഖർ സൽമാൻ. ‘റോഷാക്കിനെക്കുറിച്ച് ഗംഭീര കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണിത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’, ദുൽഖർ സൽമാൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്.

Also Read: പുരസ്കാര നേട്ടം ലിവർപൂളിൽ ആഘോഷിച്ച് നഞ്ചിയമ്മ: ചിത്രങ്ങൾ വൈറൽ

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് സിനിമ. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button